
അങ്കമാലി: റോജി എം. ജോൺ എം.എൽ.എ മുൻകൈയെടുത്ത് സംഘടിപ്പിച്ച എം.എൽ.എ കപ്പ് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സീസൺ 2 വിൽ പ്ലേയേഴ്സ് കുറുമശ്ശേരി ജേതാക്കളായി. ലഹരിക്കെതിരായ പ്രതിരോധം തീർക്കുവാൻ 'അഡിക്ടഡ് ടു സ്പോർട്സ്' എന്ന തീമിലാണ് കഴിഞ്ഞ വർഷം ടൂർണമെന്റിന് തുടക്കമിട്ടത്. 6 ദിവസം നീണ്ട് നിന്ന ടൂർണമെന്റിൽ 32 ടീമുകൾ പങ്കെടുത്തു. വിജയികൾക്ക് ഒന്നാം സമ്മാനമായി 25,000 രൂപയും എവർറോളിംഗ് ട്രോഫിയും നൽകി. ടൂർണമെന്റിൽ പങ്കെടുത്ത 32 ടീമുകളുടേയും മുളുവൻ കളിക്കാർക്കും ജേഴ്സി വിതരണം ചെയ്തു. ടൂർണമെന്റിന്റെ സമാപന സമ്മേളനം ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. റോജി എം. ജോൺ എം.എൽ.എ അദ്ധ്യക്ഷനായി.