
അങ്കമാലി: ജനുവരി 9 മുതൽ 12 വരെ ഫോർട്ട് കൊച്ചിയിൽ നടക്കുന്ന യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ അങ്കമാലി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ബ്ലോക്ക് തല മത്സരങ്ങൾ അങ്കമാലി എസ്.എൻ.ഡി.പി ഹാളിൽ നടന്നു. സിനിമ സംവിധായകൻ വിനോദ് ലീല ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് റോജിസ് മുണ്ടപ്ലാക്കൽ അദ്ധ്യക്ഷനായി. സി.പി.എം അങ്കമാലി ഏരിയ സെക്രട്ടറി കെ.പി റെജീഷ്, ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗം അനില ഡേവിഡ്, കോ ഓഡിനേറ്റർ ജെറീന ജോർജ് , ബ്ലോക്ക് സെക്രട്ടറി സച്ചിൻ ഐ. കുര്യാക്കോസ് , മേഖലാ സെക്രട്ടറി രാഹുൽ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.ബിബിൻ വർഗീസ് സമ്മാനങ്ങൾ നൽകി.