കാക്കനാട്: തൃക്കാക്കര നഗരസഭാ കൗൺസിലർ എം.ജെ. ഡിക്സൻ മാദ്ധ്യമ പ്രവർത്തകനായ ആർ. ശിവശങ്കരപ്പിള്ളയെ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് തൃക്കാക്കര പ്രസ് ക്ലബ്ബിന്റ നേതൃത്വത്തിൽ നഗരസഭയ്ക്ക് മുന്നിൽ ധർണ നടത്തി . കെ.ജെ.യു സംസ്ഥാന പ്രസിഡന്റ് ജോസി തുമ്പാനത്ത് ഉദ്ഘാടനം ചെയ്തു.
പ്രസ് ക്ലബ്ബ് പ്രസിഡന്റ് കെ.എം.അബ്ബാസ് അദ്ധ്യക്ഷനായി.
യു.ഡി.എഫ് തൃക്കാക്കര നിയോജക മണ്ഡലം പ്രസിഡന്റ് പി.കെ. ജലീൽ, കോൺഗ്രസ് (എസ്) ജില്ലാ സെക്രട്ടറി സിൽവി സുനിൽ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ബിനുമോൻ, കെ.ജെ.യു കോട്ടയം ജില്ലാ സെക്രട്ടറി വിപിൻ അറക്കൽ, സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ. പി.ആൽബർട്ട്, കെ.എം.ഇസ്മായിൽ, പ്രമേഷ് വി ബാബു, മാഹിൻകുട്ടി, അജിത് അരവിന്ദ് തുടങ്ങിയവർ സംസാരിച്ചു. പരിക്കേറ്റ ശിവശങ്കരപ്പിള്ള ചികിത്സയിൽ തുടരുകയാണ്. പൊലീസ് കൗൺസിലർക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി.