 
കുറുപ്പംപടി: കോൺഗ്രസ് കോടമ്പിള്ളി വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കെ. കരുണാകരന്റെ ചരമ വാർഷിക അനുസ്മരണം നടത്തി. കൊമ്പനാട് കവലയിൽ നടന്ന അനുസ്മരണ പരിപാടി മണ്ഡലം പ്രസിഡന്റ് റിജു കുര്യൻ ഉദ്ഘാടനം ചെയ്തു. എൻ.കെ. പൗലോസ് അദ്ധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി എ.ഒ. മത്തായി, മണ്ഡലം സെക്രട്ടറിമാരായ വി.പി. ഷിബു, ദിലീപ് ജോൺ, കെ.എസ്.യു ജില്ലാ സെക്രട്ടറി ബേസിൽ സണ്ണി എന്നിവർ പ്രസംഗിച്ചു.