pr
സി.പി.എം തൃക്കാക്കര ഏരിയ സമ്മേളനത്തിന്റെ സമാപനയോഗം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യുന്നു

കാക്കനാട്: സി.പി.എം തൃക്കാക്കര ഏരിയാ സമ്മേളനത്തിന് സമാപനം കുറിച്ച് കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്സ് ജംഗ്ഷനിൽ നടന്ന പൊതുസമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി എ.ജി. ഉദയകുമാർ അദ്ധ്യക്ഷനായി. കെ.ആർ. ജയചന്ദ്രൻ, ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളായ സി.കെ. പരീത്, ടി.സി. ഷിബു, സി.ബി. ദേവദർശനൻ, വി.ടി. ശിവൻ എന്നിവർ സംസാരിച്ചു.

കാക്കനാട് ഓലിമുഗളിൽനിന്ന് ചുവപ്പുസേന പരേഡ്, റാലി എന്നിവ എൻ. ജി.ഒ ക്വാർട്ടേഴ്സിൽ സമാപിച്ചു. സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ മത്സര വിജയികൾക്ക് പുരസ്കാരങ്ങൾ നൽകി.