iringole
ഇരിങ്ങോൾ മുല്ലയ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹജ്ഞാനയജ്ഞം വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി ഭദ്രദീപ പ്രോജ്ജ്വലനം നടത്തുന്നു.

പെരുമ്പാവൂർ: ഇരിങ്ങോൾ മുല്ലയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ 8 ദിവസം നീണ്ടുനിൽക്കുന്ന ഭാഗവത സപ്താഹ ജ്ഞാനയജ്ഞത്തിന് തുടക്കമായി. വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി ഭദ്രദീപ പ്രോജ്ജ്വലനംനടത്തി. യജ്ഞാചാര്യൻ വിശ്വനാഥൻ നമ്പൂതിരി, രക്ഷാധികാരി അഡ്വ. ജിജോ ബാൽ എന്നിവർ സംസാരിച്ചു. ഇന്ന് രാവിലെ 6ന് സഹസ്രനാമ പാരായണം. 27ന് വൈകിട്ട് 5.30ന് മുല്ലയ്ക്കൽ ശ്രീ ഭഗവതി തിരുവാതിരകളി സംഘം അവതരിപ്പിക്കുന്ന തിരുവാതിരകളി, 28ന് വൈകിട്ട് 7ന് ആദ്ധ്യാത്മിക പ്രഭാഷണം. 29ന് ഉച്ചക്ക് 12ന് യജ്ഞസമർപ്പണം എന്നിവ നടക്കും.