 
ആലുവ: മുസ്ലിം ലീഗ് ആലുവ ടൗൺ കമ്മിറ്റി സംഘടിപ്പിച്ച 'മുന്നൊരുക്കം 2025' ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. വി.ഇ. അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.ബി. അബ്ദുൾ ലത്തീഫ് അദ്ധ്യക്ഷനായി. നിയോജക മണ്ഡലം പ്രസിഡന്റ് എം.കെ.എ. ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി എം.എ. മുഹമ്മദ് ബഷീർ, ട്രഷറർ കെ.കെ. അബ്ദുൽ സലാം, പി.കെ.എ. ജബ്ബാർ, പി.എ. മെഹബൂബ്, പി.എ. താഹിർ, പി.എസ്. സലിം എന്നിവർ പ്രസംഗിച്ചു. പാർട്ടിയിൽ പുതിയതായി അംഗമായവർക്ക് സ്വീകരണം നൽകി.