കൊച്ചി​: ശിവഗിരി തീർത്ഥാടന പദയാത്രി​കർക്കുള്ള യാത്രഅയപ്പ് യോഗം പനങ്ങാട് വടക്കുംഭാഗം ശാഖയിൽ ഗുരുധർമ്മപ്രചാരണ സഭ കുമ്പളം യൂണിറ്റിന്റെയും എസ്.എൻ.ഡി​.പി യോഗം പനങ്ങാട് ശാഖയുടേയും ആഭിമുഖ്യത്തിൽ ചേർന്നു. ഗുരുധർമ്മപ്രചാരണ സഭ ജില്ലാ സെക്രട്ടറി കെ.ആർ. ലക്ഷ്മണൻ അദ്ധ്യക്ഷത വഹിച്ചു. കെ.ജി. വിജയൻ ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി തുളസീധരൻ, വൈസ് പ്രസിഡന്റ് കെ.കെ. രാധാകൃഷ്ണൻ, വിജയൻ മാടവന, വി.ആർ. അരവിന്ദൻ, ജയദേവ് തായങ്കേരി, ഉദയൻ വടക്കേമരോട്ടിക്കൽ, വിജീഷ് എന്നിവർ സംസാരിച്ചു.