
ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം 'കൂടെ 2024' ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി ലാലു അദ്ധ്യക്ഷത വഹിച്ചു. ഭിന്നശേഷി മേഖലയിൽ പ്രവർത്തിക്കുന്ന മികച്ച സ്ഥാപനങ്ങൾക്കുള്ള സംസ്ഥാന അവാർഡ് 2024 ലഭിച്ച കൃപ ഭവനെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻവർ അലി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്നേഹ മോഹനൻ, ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ലിസി സെബാസ്റ്റ്യൻ, ഷാജിത നൗഷാദ്, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ റസീന നജീബ്, എൽസി ജോസഫ്, റസീല ശിഹാബ് എന്നിവർ സംസാരിച്ചു.