കൊച്ചി: കാഞ്ചി പരമാചാര്യൻ ചന്ദ്രശേഖരേന്ദ്ര സരസ്വതി സ്വാമിയുടെ ആരാധന മഹോത്സവത്തിന്റെ ഭാഗമായി കാഞ്ചി കാമകോടി പീഠത്തിന്റെയും ഗ്രാമജന സമൂഹത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ എറണാകുളം ഗ്രാമജന സമൂഹത്തിൽ 27ന് സഹസ്ര സുവാസിനി പൂജ മഹോത്സവം സംഘടിപ്പിക്കും. ഇന്ന് രാവിലെ മുതൽ മഹാഗണപതി ഹോമവും തുടർന്ന് 26വരെ വേദപാരായണവും നടക്കും. 26ന് രാവിലെ 8 മുതൽ നാരായണീയ പാരായണം, ലളിതാസഹസ്രനാമ ഭാഷ്യത്തിന്റെ പ്രഭാഷണം എന്നിവ നടക്കുമെന്ന് ഗ്രാമജനസമൂഹം പ്രസിഡന്റ് ആർ. രാമകൃഷ്ണൻ, സെക്രട്ടറി അനന്തനാരായണൻ എന്നിവർ അറിയിച്ചു.