
വൈപ്പിൻ: എടവനക്കാട് നേതാജി റോഡ് റസിഡന്റ്സ് അസോസിയേഷൻ വാർഷികം കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ജെയ്ബി ജൂനൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അനിൽ അറുകാട്ട്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൽ സലാം, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. സാജിത്ത്, പഞ്ചായത്തംഗങ്ങളായ പി.ബി. സാബു, കെ.ജെ. ആൽബി, ശാന്തി മുരളി, ആഘോഷകമ്മിറ്റി ചെയർമാൻ മുല്ലക്കര സക്കരിയ, കെ.യു. ജീവൻമിത്ര, എം.ബി. ഷെരീഫ് എന്നിവർ സംസാരിച്ചു. മുൻ പ്രസിഡന്റുമാരെയും മുതിർന്ന അംഗങ്ങളെയും ചടങ്ങിൽ എം.എൽ.എ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.