
കൊച്ചി: ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായ കൊച്ചി ലുലുമാളിലെ  കേക്ക് മേള സിനിമാ താരങ്ങളായ ഋഷഭ് ഷെട്ടിയും അപർണാ ബാലമുരളിയും ചേർന്ന് ഉദ്ഘാടനം ചെയ്തു. ലുലുവിൽ മിക്‌സ് ചെയ്ത പ്ലം കേക്കുകൾക്ക് പുറമേ യു.കെ , സ്‌പെയിൻ, ബെൽജിയം എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത വിദേശ നിർമ്മിത നോൺ ആൽക്കഹോളിക്ക് വൈനുകളുടേയും ശേഖരവും ലുലുവിലെ ക്രിസ്‌മസ് മേളയിൽ ലഭ്യമാണ്.
ഇരുപതിലേറെ വ്യത്യസ്ത പ്ലം കേക്കുകളാണ് മേളയുടെ ആകർഷണം. ലുലു ഹൈപ്പറിന് പുറമേ ക്രിസ്മസ് സ്‌പെഷ്യൽ സ്റ്റാളും സാന്റാ സ്ട്രീറ്റിനൊപ്പം മാളിൽ തുറന്നിട്ടുണ്ട്. നിരവധി സന്ദർശകരാണ് ദിനം പ്രതി സാന്റാ സ്ട്രീറ്റിലേക്ക് എത്തുന്നത്.
ലുലു റീട്ടെയിൽ ജനറൽ മാനേജർ ജോ പൈനേടത്ത് , ജനറൽ മാനേജർ വിഷ്ണു രഘുനാഥ്, ബംയിംഗ് മാനേജർ സന്തോഷ് കുമാർ. ലുലു റീട്ടയിൽ ഡെപ്യൂട്ടി ജനറൽ മാനേജർ രാജീവ് രവീന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുത്തു.