
കൊച്ചി: പ്രാദേശിക ഭാഷയിൽ പ്രായോഗിക പരിജ്ഞാനം നൽകുന്ന യൂണിയൻ ഭാഷാ സൗഹാർദ്ദ ഇന്ദ്ര ധനുഷ് പരിശീലന പരിപാടിയുടെ ഭാഗമായി യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യയുടെ എറണാകുളം റീജിയൺ മലയാള ഭാഷാ പഠന സർട്ടിഫിക്കറ്റ് കോഴ്‌സ് സംഘടിപ്പിച്ചു. എറണാകുളം റീജിയണൽ മേധാവി ടി.എസ്. ശ്യാം സുന്ദറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജനറൽ മാനേജർ (എച്ച്.ആർ) ഗിരീഷ് ചന്ദ്ര ജോഷി പ്രോഗ്രാം ഓൺലൈനായി ഉദ്ഘാടനം ചെയ്തു. യൂണിയൻ ബാങ്ക് മംഗലാപുരം സോണൽ മാനേജർ രേണു കെ. നായർ, ഡെപ്യൂട്ടി റീജിയണൽ ഹെഡ് മഹാലിംഗ ദേവഡിഗ, അസിസ്റ്റന്റ് ജനറൽ മാനേജർ എ. ബാലസുബ്രഹ്‌മണ്യൻ, സീനിയർ മാനേജർ ബിനു ടി.എസ് എന്നിവർ പങ്കെടുത്തു.