 
കൊച്ചി: കേരളത്തെ ഇന്ന് കാണുന്ന വികസനക്കുതിപ്പിലേക്ക് കൈപ്പിടിച്ചുയർത്തിയത് കെ. കരുണാകരന്റെ നിശ്ചയദാർഢ്യമാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എസ്. അശോകൻ പറഞ്ഞു. ഡി.സി.സി സംഘടിപ്പിച്ച കെ. കരുണാകരൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷത വഹിച്ചു.
എം.എൽ.എമാരായ കെ. ബാബു, ടി.ജെ. വിനോദ്, നേതാക്കളായ അജയ് തറയിൽ, എൻ. വേണുഗോപാൽ, ഡോമിനിക് പ്രസന്റേഷൻ, ജയ്‌സൺ ജോസഫ്, ശ്രീനിവാസൻ കൃഷ്ണൻ, എം.എ. ചന്ദ്രശേഖരൻ, ടോണി ചമ്മിണി, ചാൾസ് ഡയസ്, ജോസഫ് ആന്റണി, അബ്ദുൽ ലത്തീഫ് , പോളച്ചൻ മണിയൻ കോട്, മനോജ് മുത്തേടൻ, ഇബ്രാഹിംകുട്ടി, സി.പി. ജോയി, പി.കെ. അബ്ദുൽ റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.