കൊച്ചി: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും കുന്നത്തുനാട് താലൂക്ക് തല അദാലത്തിൽ 173 പരാതികൾക്കു തീർപ്പ്. മന്ത്രിമാരായ പി. രാജീവും പി. പ്രസാദും പരാതികൾ കേട്ട് പരിഹാരം നിർദേശിച്ചു. താലൂക്ക് അദാലത്തിൽ ആകെ 233 പരാതികളാണ് ഉണ്ടായിരുന്നത്. മറ്റ് അപേക്ഷകളിൽ തുടർനടപടി നിർദ്ദേശിച്ച് വകുപ്പുകൾക്ക് കൈമാറിയിട്ടുണ്ട്. അദാലത്ത് ദിവസം കൗണ്ടറിലൂടെ 138 പരാതികൾ കൂടി ലഭിച്ചു. 60 പേർ അദാലത്തിൽ നേരിട്ടെത്തിയില്ല.

എം.എൽ.എമാരായ പി.വി. ശ്രീനിജിൻ, എൽദോസ്.പി. കുന്നപ്പിള്ളിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ, ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, ജില്ലാ വികസന കമ്മീഷണർ എസ്. അശ്വതി, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് വിനോദ് രാജ്, ഡി.എഫ്.ഒ കുറ ശ്രീനിവാസ്, ഡെപ്യൂട്ടി കളക്ടർമാരായ റെയ്ച്ചൽ വർഗീസ്, കെ. മനോജ്, കെ. സിന്ധു, തഹസിൽദാർമാരായ കെ.എസ്. സതീശൻ, ടി.കെ. ഉണ്ണിക്കൃഷ്ണൻ, ആർ.ഡി.ഒ പി.എൻ. അനി, ഹുസൂർ ശിരസ്തദാർ അനിൽ കുമാർ മേനോൻ തുടങ്ങിയവർ പങ്കെടുത്തു.

- മൊത്തം ലഭിച്ച പരാതികൾ--- 233
- തീർപ്പാക്കിയത്--- 173
- അദാലത്ത് ദിവസം ലഭിച്ചത്--- 138
- അദാലത്ത് ദിവസം ഹാജരാകാതിരുന്നവർ--- 60