കൊച്ചി: തൃക്കാക്കരയിൽ എൻ.സി.സി ക്യാമ്പിൽ പങ്കെടുത്ത 60-ാളം വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. തൃക്കാക്കര കെ.എം.എം കോളേജിന്റെയും കൊച്ചിൻ പബ്ലിക്ക് സ്കൂളിന്റെയും കോമ്പൗണ്ടിൽ വെള്ളിയാഴ്ചയാണ് ക്യാമ്പ് ആരംഭിച്ചത്. ക്യാമ്പിൽ നിന്ന് ഭക്ഷണം കഴിച്ചവർ ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങളോടെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. ക്യാമ്പിൽ ചോറിനൊപ്പം നൽകിയ സാമ്പാറിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്രെന്നാണ് കുട്ടികളുടെ മാതാപിതാക്കളുടെ വിലയിരുത്തൽ.

ഒമ്പതാം ക്ലാസ് മുതൽ കോളേജ് തലം വരെയുള്ള വിദ്യാർത്ഥികൾ ഇതിൽ ഉൾപ്പെടുന്നുണ്ട്. സി.ബി.എസ്.ഇ കുട്ടികളുമുണ്ട്. ജില്ലയിലെ 21കേരള ബറ്റാലിയനിലെ 600ഓളം വിദ്യർത്ഥികളാണ് ക്യാമ്പിൽ പങ്കെടുത്തത്. തൃക്കാക്കര എ.സി.പി ബേബിയുടെ നേതൃത്വത്തിൽ ക്യാമ്പ് പിരിച്ചുവിട്ടു.