
കാലടി: നീലീശ്വരം എസ്.എൻ.ഡി.പി.ഹയർ സെക്കൻഡറി സ്കൂളിൽ 'സുരക്ഷിത്‌മാർഗ്' എന്ന പേരിൽ റോഡ് സുരക്ഷ ബോധവത്‌കരണ പദ്ധതിക്ക് തുടക്കമായി. കൂട്ടുകാരൻ ഗ്രൂപ്പും എസ്.സി.എം.എസ്.ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് നടപ്പിലാക്കുന്നതാണ് ഈ പദ്ധതി. കുട്ടികളിലൂടെ റോഡ് സുരക്ഷ നിയമങ്ങൾ പ്രചരിപ്പിച്ച് സുരക്ഷിതവും ഉത്തരവാദിത്വമുള്ളതുമായ ഒരു സമൂഹം നിർമ്മിക്കുകയാണ് ലക്ഷ്യമിടുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ജോയി അവോക്കാരൻ പദ്ധതി ഉദ്ഘാടനം ചെയ്തു. കാലടി സി.ഐ. അനിൽ കുമാർ ടി.മേപ്പിള്ളി മുഖ്യ പ്രഭാഷണം നടത്തി. എസ്.കെ അഭിജിത്, സ്കൂൾ പ്രിൻസിപ്പൽ നിഷ പി.രാജൻ, സീനിയർ അസിസ്റ്റന്റ് സ്മില്ലി എന്നിവർ സംസാരിച്ചു. അഖിൽ കെ.എ, ബിജി ജോസഫ്, നിഖിൽ എന്നിവർ പദ്ധതിയുടെ കോർഡിനേറ്റർമാരായി പ്രവർത്തിച്ചു.