desha

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ദേശവിളക്കിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. സ്വാഗത സംഘം യോഗത്തിൽ പ്രസിഡന്റ് എൻ.ആർ. സുധാകരൻ അദ്ധ്യക്ഷനായി. നാളെ രാവിലെ 7ന് പ്രത്യേകം സജ്ജമാക്കുന്ന ക്ഷേത്രത്തിന്റെ കാൽ നാട്ടുകർമ്മം, വൈകിട്ട് 4ന് പി.എസ്. രാമചന്ദ്ര ഭാഗവതരുടെ അയപ്പഭക്തി ഗാനാലാപനം, അഞ്ചിന് സാംസ്കാരിക സമ്മേളനം ജസ്റ്റിസ് എം. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ശബരിമല അയ്യപ്പ സേവാസമാജം ദേശീയ സെക്രട്ടറി വി.കെ. വിശ്വനാഥൻ മുഖ്യപ്രഭാഷണം നടത്തും. ആറിന് മഹാ എതിരേല്പ് ശ്രീപൂർണത്രയീശനടയിൽ നിന്ന് താലം, ശോഭായാത്ര ലായം കുത്തമ്പലത്തിൽ എത്തിച്ചേരും. ദീപാരാധന, മഹാപ്രസാദം ഊട്ട്, ശേഷം കൊടകര സതീശൻ നമ്പത്തും സംഘവും അവതരിപ്പിക്കുന്ന ശാസ്താംപാട്ട്.