y

തൃപ്പൂണിത്തുറ: സമഗ്രശിക്ഷ കേരളം തൃപ്പൂണിത്തുറ ബി.ആർ.സിയുടെ നേതൃത്വത്തിൽ എം.ഡി.എം എൽ.പി സ്കൂളിലെ ഗൃഹാധിഷ്ഠിത വിദ്യാർത്ഥി ബേസിൽ ഡെബിയുടെ വീട്ടിൽ ക്രിസ്മസ് ചങ്ങാതി ആഘോഷം നടത്തി. സി.കെ. ഷിബു ക്രിസ്മസ് കേക്ക് മുറിച്ച് ബേസിലിന് നല്കി ആഘോഷം ഉദ്ഘാടനം ചെയ്തു. ബി.പി.സി കെ.എൻ. ഷിനി അദ്ധ്യക്ഷയായി. ഹെഡ്മിസ്ട്രസ് ഷീലാമ്മ കുര്യാക്കോസ്, സ്പെഷ്യൽ എഡ്യുക്കേറ്റർമാരായ കെ.പി.അശ്വതി, ലില്ലി ടി. മത്തായി എന്നിവർ സംസാരിച്ചു. തുടർന്ന് കരോൾ ഗാനവും കലാപരിപാടികളും നടന്നു. ബി.ആർ.സിയുടെ കീഴിലുള്ള 60 ഓളം ഗൃഹാധിഷ്ഠിത വിദ്യാർത്ഥികളുടെ വീടുകളിൽ ക്രിസ്മസ് കേക്ക് വിതരണം ചെയ്തു.