
പിറവം: പിറവം നാട്യകലാക്ഷേത്ര സ്കൂൾ ഒഫ് ഡാൻസ് കലാകാരൻമാർക്ക് നൽകുന്ന "നാട്യകലാക്ഷേത്ര പുരസ്കാരം ഡോ.ആർ.എൽ.വി രാമകൃഷ്ണന് സമ്മാനിച്ചു. നാട്യകലാക്ഷേത്ര 23-ാം വാർഷികാഘോഷം "കൃഷണനിലാവ് - 2024 "പരിപാടിയുടെ ഉദ്ഘാടനം പിറവം നഗരസഭാ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു നിർവഹിച്ചു. വൈസ് ചെയർമാൻ കെ.പി സലീം അദ്ധ്യക്ഷയായി. സ്ഥിരം സമിതി അദ്ധ്യക്ഷരായ അഡ്വ.ബിമൽ ചന്ദ്രൻ, ജൂബി പൗലോസ്, സി.പി.എം ലോക്കൽ സെക്രട്ടറി സോമൻ വല്ലയിൽ, വാദ്യകലാ ഫെലോഷിപ്പ് ജേതാവ് പാഴൂർ ഉണ്ണിചന്ദ്രൻ, സീരിയൽ താരം പ്രേംസൺ പാഴൂർ, കെ.ആർ ശശി, ദാസ് ചിറുമുളയിൽ, ആർ.എൽ.വി വിദ്യാദാസ്, ചന്ദ്രപ്രഭ എന്നിവർ പ്രസംഗിച്ചു.