മൂവാറ്റുപുഴ: പള്ളിച്ചിറങ്ങര ബോൾഷേവിക്ക് ആർട്സ് സർക്കിളിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഗ്രാമോത്സവ് 2024 ന്യൂ ഇയർ ഹംഗാമ 27ന് വൈകിട്ട് 7ന് വിവിധ പരിപാടികളോടെ നടത്തുമെന്ന് ബോൾഷേവിക് പ്രസിഡന്റ് അഫ്സൽ എള്ളുമല പറഞ്ഞു. 7ന് തുടങ്ങുന്ന സാംസ്കാരിക സമ്മേളനത്തിൽ വിവിധ നേതാക്കൾ പങ്കെടുത്ത് പ്രഭാഷണം നടത്തും. തുടർന്ന് ഐഡിയ സ്റ്റാർ സിംഗർ താരങ്ങളും കൈരളി പട്ടുറുമാൽ താരങ്ങളും അണിനിരക്കുന്ന മ്യൂസിക്കൽ മെഗാ നൈറ്റും മാജിക്കൽ ഡാൻസുമുൾപ്പടെ നടത്തുമെന്നും അഫ്സൽ പറഞ്ഞു. ആർട്സ് സർക്കിൾ ഭാരവാഹികളായ ട്രഷറർ കെ.ജി.അനിൽകുമാർ, കമ്മിറ്റി അംഗങ്ങളായ ഷബീ‌ർ പൂത്തനാൽ, പി.എം.ഷാജഹാൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.