കൊച്ചി: വടുതല, പച്ചാളം, എളമക്കര, ചിറ്റൂർ പ്രദേശങ്ങളിലെ രൂക്ഷമായ കുടിവെള്ള പ്രശ്‌നത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മന്ത്രി റോഷി അഗസ്റ്റിന് ടി.ജെ. വിനോദ് എം.എൽ.എ കത്ത് നൽകി . ആലുവയിൽ നിന്നുള്ള പ്രധാന ജലവിതരണ പൈപ്പുലൈൻ ശൃംഖലയിൽ തുടർച്ചയായി ഉണ്ടാവുന്ന തകരാറുകളാണ് നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും ജലവിതരണം തടസപ്പെടുത്തുന്നത്.
കഴിഞ്ഞ മാസം 12ന് ആലുവയിലെ തകരാറ്, 17ന് തമ്മനത്ത് പൈപ്പ് പൊട്ടൽ, 21ന് ആലുവ - ചേരാനല്ലൂർ പമ്പിംഗ് തകരാർ എന്നിങ്ങനെ തുടർച്ചയായി മെയിൻ പമ്പിംഗ് ലൈൻ പണിമുടക്കി. താറുമാറായ ജലവിതരണം കാരണം രൂക്ഷമായ കുടിവെള്ള പ്രശ്‌നമാണ് ഇവിടങ്ങളിൽ. വാട്ടർ അതോറിറ്റി ഉദ്യോഗസ്‌ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹാരം ഉണ്ടാകുന്നില്ല.