കുളമ്പങ്ങി: ശ്രീനാരായണ ധർമ്മപ്രബോധിനി സഭ കുമ്പളങ്ങി തെക്ക് ഗുരുവരമഠത്തിൽ മണ്ഡലവ്രത സമാപ്തി ദിനാഘോഷം ഇന്ന് സമാപിക്കും. വെളുപ്പിന് അഞ്ചിന് ഗണപതിഹോമം, തുടർന്ന് നിർമ്മാല്യദർശനം, 7ന് മഹാമൃത്യുഞ്ജയഹോമം പി.ഡി. ലജീഷ് ശാന്തിയും പി.വി. രഞ്ജിത്ത് ശാന്തിയും കാർമ്മികത്വം വഹിക്കും. തു‌ടർന്ന് ഗുരുപുഷ്പാഞ്ജലി, 9ന് പ്രാർത്ഥന, പത്തിന് മുഖ്യമന്ത്രിയുടെ അഗ്നിശമനസേനാ മെഡൽ പുരസ്കാരം ഈ വർഷവും നേടിയ പി.എ. അഭിലാഷിന് സഭയുടെ ആദരവും സ്ട്രക്ചറൽ എൻജിനിയറിംഗിൽ ഒന്നാംറാങ്കുനേടിയ റാം മനോഹറിന് അനുമോദനവും നൽകും. 10.15ന് ചേർത്തല മനോജ് മാവുങ്കലിന്റെ പ്രഭാഷണം, തുടർന്ന് സമൂഹസദ്യ മണി രാമകൃഷ്ണൻ താന്നിക്കാട്ട് ഉദ്ഘാടനം ചെയ്യും. 12.30ന് സുരേഷ് എഴുപുന്ന നയിക്കുന്ന ഭക്തിഗാന തരംഗിണി, രാത്രി എട്ടിന് നാട്ടുതാലപ്പൊലി.