തൃപ്പൂണിത്തുറ: പൂണിത്തുറ കലാസാംസ്കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ക്രിസ്മസ്, പുതുവത്സര ആഘോഷത്തിന്റെ ലോഗോ സെന്റ് ജെയിംസ് പള്ളി വികാരി ഫാ. ബിജു പെരുമായൻ പ്രകാശിപ്പിച്ചു. പൂണിത്തുറ കലാസാംസ്കാരിക കേന്ദ്രം പ്രസിഡന്റ് വി.പി. ചന്ദ്രൻ അദ്ധ്യക്ഷനായി. പൂണിത്തുറ (വടക്ക്) എസ്.എൻ.ഡി.പി ശാഖായോഗം പ്രസിഡന്റ് എ.കെ. ഉദയകുമാർ, വിക്രംസാരാഭായ് റെസി. അസോ. സെക്രട്ടറി കെ.ആർ.
നന്ദകുമാർ, ജയ്മോൻ തോട്ടുപുറം, ജ്യോതി പ്രകാശ്, ഹേമ ദയാനന്ദൻ, വി.പി. അനിൽകുമാർ, ലോഗോ തയ്യാറാക്കിയ അനൈഡ സ്റ്റാർലി എന്നിവർ സംസാരിച്ചു. പേട്ട ജംഗ്ഷനിൽ 30 നാണ് ആഘോഷം.