
പറവൂർ: കുഞ്ഞിത്തൈ ശ്രീകല്ലച്ചൻമുറി മുത്തപ്പൻ ശ്രീ ബാലഭദ്രാദേവി ക്ഷേത്രത്തിൽ മഹോത്സവത്തിന് കൊടിനാട്ടി. കെ.കെ. അനിരുദ്ധൻ തന്ത്രി മുഖ്യകാമ്മികത്വം വഹിച്ചു. ഇന്ന് രാവിലെ നിർമ്മാല്യദർശനം, അഭിഷേകം, വൈകിട്ട് ദീപക്കാഴ്ച, മഹോത്സവദിനമായ നാളെ രാവിലെ മഹാഗണപതിഹോമം, വിശേഷാൽപൂജ, പത്തിന് യക്ഷിക്കളം, വൈകിട്ട് നാലരയ്ക്ക് പകൽപ്പൂരം, ഏഴിന് ഭഗവതിസേവ, ലളിതാസഹസ്രനാമാർച്ചന, രാത്രി എട്ടരയ്ക്ക് വിഷ്ണുമായക്കളം തുടർന്ന് എഴുന്നള്ളിപ്പ്, മഹാഗുരുതിയോടെ സമാപിക്കും.