nss

ആലുവ: എടത്തല എം.ഇ.എസ് എം.കെ മക്കാർപിള്ള കോളേജ് ഫോർ അഡ്വാൻസ് സ്റ്റഡീസ് എൻ.എസ്.എസ് യൂണിറ്റ് സപ്തദിന ക്യാമ്പിന്റെ ഭാഗമായി പെരുമ്പാവൂർ നഗരസഭ വാർഡ് 21 -ാം വാർഡിൽ നടത്തുന്ന തിമിര രോഗ സർവ്വേ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് പങ്കെടുത്തു. തിമിര ബാധിതരായവരെ കണ്ടെത്തുകയും അവർക്ക് പ്രായോഗിക സഹായവും ചികിത്സാ പിന്തുണ നൽകുകയും ആവശ്യമായ ഡാറ്റ ശേഖരിക്കുകയുമാണ് സർവ്വേയുടെ പ്രധാന ലക്ഷ്യം. ജില്ലയിൽ കാഴ്ചശക്തി കുറഞ്ഞവർക്കുള്ള സാമൂഹിക പിന്തുണയുടെ ഉറച്ച അടിസ്ഥാനം ഒരുക്കാൻ സർവ്വേ സഹായിക്കും. പെരുമ്പാവൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ക്യാമ്പ് എം.ഇ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ ടി.എം. സക്കിർഹുസൈൻ ഉദ്ഘാടനം ചെയ്തു. ക്യാമ്പ് 26ന് അവസാനിക്കും.