bijumon

കൊച്ചി: ഐബറോ - അമേരിക്ക ട്രേഡ് കൗൺസിലിന്റെ ഇന്ത്യയിലെ ഓണററി അംബാസഡറും പ്രതിനിധിയുമായി റിലീഷ് ഫുഡ്‌സിന്റെ കേരള മാനേജിംഗ് പാർട്‌ണറും ജി സെർവ്, ഡബ്ല്യു.എൽ.എൽ ഖത്തറിന്റെ ജനറൽ മാനേജരുമായ ബിജുമോൻ ഗംഗാധരനെ നിയമിച്ചു. മെക്‌സിക്കോ സിറ്റിയിൽ നടന്ന ചടങ്ങിൽ അദ്ദേഹം ചുമതലയേറ്റു.

ഐബെറോ - അമേരിക്ക ട്രേഡ് കൗൺസിലിന്റെ ആദ്യത്തെ ഇന്ത്യൻ ഓഫീസ് കൊച്ചിയിൽ ആരംഭിക്കുമെന്ന് ബിജുമോൻ പറഞ്ഞു. സ്പെയിൻ ആസ്ഥാനമായ 23 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന കൗൺസിൽ ഇന്ത്യയും ലാറ്റിനമേരിക്കയും തമ്മിലുള്ള വ്യാപാര, നിക്ഷേപ അവസരങ്ങൾ വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു. ലാറ്റിനമേരിക്കൽ പ്രതിനിധിസംഘം അടുത്തവർഷം ഇന്ത്യ സന്ദർശിക്കും.