മൂവാറ്റുപുഴ: കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്ത് നാളെ രാവിലെ 10ന് മൂവാറ്റുപുഴ നിർമ്മല ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. മന്ത്രിമാരായ പി.രാജീവ്, പി. പ്രസാദ് എന്നിവർ നേതൃത്വം നൽകും. എം.പി മാരായ അഡ്വ. ഡീൻ കുരിയാക്കോസ്, അഡ്വ. ഫ്രാൻസിസ് ജോർജ്, എം. എൽ. എ മാരായ ഡോ. മാത്യു കുഴൽനാടൻ, അഡ്വ. അനൂപ് ജേക്കബ്, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, മുനിസിപ്പൽ ചെയർമാന്മാരായ പി .പി എൽദോസ്, വിജയ ശിവൻ, അഡ്വ. ജൂലി മാത്യു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ .ജി. രാധാകൃഷ്ണൻ, സ്മിത എൽദോസ് തുടങ്ങിവർ പങ്കെടുക്കും. അപേക്ഷകർ കൃത്യം 10ന് തന്നെ ഓഡിറ്റോറിയത്തിൽ എത്തിച്ചേരണമെന്ന് തഹസിൽദാർ രഞ്ജിത്‌ ജോർജ് അറിയിച്ചു .