ചോറ്റാനിക്കര: എസ്.എൻ.ഡി.പിയോഗം പനങ്ങാട് സൗത്ത് ശാഖയിൽ ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിലും ശ്രീനാരായണ എംപ്ലോയീസ് ഫോറവും രൂപീകരിച്ചു. യോഗം ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ കണയന്നൂർ യൂണിയൻ പ്രസിഡന്റ് അഡ്വ. രാജൻ ബാനർജി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സനീഷ് കടമാട്ട് അദ്ധ്യക്ഷനായി. ശാഖാ സെക്രട്ടറി ധനേഷ് മേച്ചേരിൽ, ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ കണയന്നൂർ യൂണിയൻ വൈസ് പ്രസിഡന്റ് പൊന്നുരുന്നി ഉമേശ്വരൻ, ശ്രീനാരായണ എംപ്ലോയീസ് ഫോറം കണയന്നൂർ യൂണിയൻ പ്രസിഡൻറ് സുരേഷ് പൂത്തോട്ട എന്നിവർ സംഘടനാ സന്ദേശം നൽകി. വനിതാസംഘം പ്രസിഡന്റ് ലീല പത്മദാസ്, സെക്രട്ടറി ഇന്ദിരാ രവീന്ദ്രൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് പ്രശാന്ത് വെളിയത്ത്, ശാഖാ വൈസ് പ്രസിഡന്റ് ഷിജു മുട്ടത്തിൽ എന്നിവർ സംസാരിച്ചു.
ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ ഭാരവാഹികളായി പി.വി. പങ്കജാക്ഷൻ വേലിക്കകത്ത് (പ്രസിഡന്റ്), ചന്ദ്രബോസ് പൊന്നാട്ട് (വൈസ് പ്രസിഡന്റ്), സുഗതൻ (സെക്രട്ടറി) എന്നിവരെയും ശ്രീനാരായണ എംപ്ലോയീസ് ഫോറം ഭാരവാഹികളായി സുനിൽ ബാബു ആലത്തിൽ (പ്രസിഡന്റ്), പി.ജി. ഗിരീഷ് പൊന്നാട്ട് (വൈസ് പ്രസിഡന്റ്), സതി ചന്ദ്രബോസ് (സെക്രട്ടറി) എന്നിവരെയും തിരഞ്ഞെടുത്തു.