palitive-care

കൊച്ചി: പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്കായി ഐ.എം.എ കൊച്ചി, കൊച്ചി ഷിപ്പ് യാർഡുമായി സഹകരിച്ച് അരികെ പാലിയേറ്റീവ് ഹോം കെയറിന് ഇലക്ട്രിക് കാർ സമ്മാനിച്ചു. കലൂർ ഐ.എം.എ ഹൗസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ഷിപ്പ് യാർഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ (ഷിപ്പ് ബിൽഡിംഗ്) ഡോ. എസ് ഹരികൃഷ്ണൻ വാഹനത്തിന്റെ ഫ്ളാഗ് ഓഫ് നിർവഹിച്ചു. സി.എസ്.ആർ ഹെഡ് പി.എൻ. സമ്പത്ത്കുമാർ, സി.എസ്.ആർ മാനേജർ എ.കെ യൂസഫ്, ഐ.എം.എ കൊച്ചി സെക്രട്ടറി ഡോ. സച്ചിൻ സുരേഷ്, ഡോ. അതുൽ ജോസഫ്, ഡോ. ജുനൈദ് റഹ്മാൻ, ഡോ. ജോർജ് തുകലൻ, അരികെ പാലീയേറ്റീവ് കെയർ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.