y
ഡോ. ബി.ആർ. അംബേദ്കർ നാഷണൽ ഫെല്ലോഷിപ്പ് നേടിയ ചന്ദ്രബോസ് അരയൻകാവിന് ടി കെ മോഹനൻ പുരസ്കാരം സമ്മാനിക്കുന്നു

ചോറ്റാനിക്കര: വിവിധ മേഖലകളിൽ വ്യക്തിമുദ്ര പദിപ്പിച്ച പ്രതിഭകളെ പുരോഗമന കലാസാഹിത്യ സംഘം ആമ്പല്ലൂർ പഞ്ചായത്ത്‌ കമ്മിറ്റിയും അരയൻകാവ് കൂട്ടം നാട്ടറിവ് പഠനകേന്ദ്രവും ചേർന്ന് അനുമോദിച്ചു.

ഡോ. ബി.ആർ. അംബേദ്കർ നാഷണൽ ഫെല്ലോഷിപ്പ് നേടിയ

ചന്ദ്രബോസ് അരയൻകാവ്, ഡോ. സി. പത്മനാഭൻ മെമ്മോറിയൽ ഫൗണ്ടേഷന്റെ ജനപ്രിയ ഹോമിയോ ഡോക്ടർക്കുള്ള സംസ്‌ഥാന അവാർഡ് ജേതാവും എഴുത്തുകാരിയുമായ ഡോ. സലില മുല്ലൻ, വേൾഡ് സ്കേറ്റ് ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മാരത്തൺ ഫിനിഷറിൽ സ്വർണമെഡൽ നേടിയ എ.എ. അബ്ന എന്നിവർക്ക് ആമ്പല്ലൂർ ജനത സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് ടി. കെ. മോഹനൻ ഉപഹാരം സമ്മാനിച്ചു.

തിരുവാതിരകളിയിൽ ഒന്നാംസമ്മാനം നേടിയ ആമ്പല്ലൂർ എൻ.എസ്.എസ് വനിതാവിംഗിന്റെ തപസ്യ, രണ്ടാംസമ്മാനം നേടിയ പ്ലാപ്പിള്ളി എൻ.എസ്.എസ് വനിതാവിംഗിന്റെ പാർവതി എന്നീ ഗ്രൂപ്പുകൾക്ക് മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ജലജ മോഹനൻ സമ്മാന ദാനം നിർവഹിച്ചു. പഠനകേന്ദ്രം പ്രസിഡന്റ് ശശി അദ്ധ്യക്ഷനായി. കൺവീനർ ഉണ്ണി എം. മന, കെ.എ. മുകുന്ദൻ, എസ്. ബി.ശ്രീജിത്ത്‌, കെ.എം. സുനിൽ തുടങ്ങിയവർ സംസാരിച്ചു.