1
കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ വാട്ടർ അതോറിറ്റി എക്സിക്യുട്ടീവ് എൻജിനിയറെ ഉപരോധിക്കുന്നു

പള്ളുരുത്തി: പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ വാട്ടർ അതോറിറ്റി എക്സിക്യുട്ടീവ് എൻജിനിയറെ ഉപരോധിച്ചു. പള്ളുരുത്തി ഇ.എസ്.ഐ റോഡ്, മുണ്ടംവേലി അത്തിപ്പൊഴി എന്നിവിടങ്ങളിൽ ശുദ്ധജലക്ഷാമം തുടങ്ങിയിട്ട് 3 മാസമായി. പള്ളുരുത്തി, കോണം, പെരുമ്പടപ്പ് മേഖലകളിൽ ശുദ്ധജല പൈപ്പിലൂടെ മലിനജലം കയറുന്നതിനാൽ ജനങ്ങൾ വലയുകയാണ്.

കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും പൈപ്പുകളിൽ മലിനജലം കയറുന്നത് തടയുന്നതിനും അറ്റകുറ്റപ്പണിക്കുള്ള കരാറുകാരുടെ എണ്ണം കൂട്ടാമെന്നും ഉദ്യോഗസ്ഥർ ഉറപ്പുനൽകിയതിനെത്തുട‌ർന്ന് സമരം അവസാനിപ്പിച്ചു.

പ്രതിഷേധത്തിന് തമ്പി സുബ്രഹ്മണ്യം പി.പി. ജേക്കബ്, എം.എച്ച്. ഹരേഷ്, അവറാച്ചൻ, സി.എക്സ്. ജുഡ്, പ്രേംജോസ്, പി.ജി. ഗോപിനാഥ്, ഐ.എ. ജോൺസൻ, അരുൺകുമാർ, ലിഫിൻ ജോസഫ്, ബൈജു, സദാശിവൻ നായർ എന്നിവർ നേതൃത്വം നൽകി.