കൊച്ചി: കേരള പ്രദേശ് ഗാന്ധിദർശൻ വേദി സംസ്ഥാന സമ്മേളനം 28ന് ചാവറ കൾച്ചറൽ സെന്ററിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ചെയർമാൻ ഡോ.എം.സി. ദിലീപ് കുമാർ അദ്ധ്യക്ഷത വഹിക്കും. അഡ്വ.എം. ലിജു മുഖ്യപ്രഭാഷണം നടത്തും. ഗാന്ധി ഭാരത് അവാർഡ് എഴുത്തുകാരൻ ഡോ. ടി.എസ്. ജോയിക്ക് നൽകും.
11ന് പ്രതിനിധി സമ്മേളനം യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ ഉദ്ഘാടനം ചെയ്യും. ബെന്നി ബഹനാൻ എം.പി മുഖ്യാതിഥിയാവും.
സമാപന സമ്മേളനം പ്രൊഫ.എം.കെ. സാനു ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് ചെയർമാർ കെ.ജി. ബാബുരാജ് അദ്ധ്യക്ഷത വഹിക്കും.
വാർത്താസമ്മേളനത്തിൽ സംസ്ഥാന ചെയർമാൻ ഡോ.എം.സി. ദിലീപ് കുമാർ, ജനറൽ കൺവീനർ മാമ്പുഴക്കരി വി.എസ്. ദിലീപ് കുമാർ, കൺവീനർ എം.എം. ഷാജഹാൻ എന്നിവർ പങ്കെടുത്തു