പള്ളുരുത്തി: ഡോൺ റസിഡന്റ്സ് അസോസിയേഷന്റെ ക്രിസ്മസ് ആഘോഷം കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.പി. ആണ്ടി അദ്ധ്യക്ഷനായി. കൗൺസിലർ ഷീബാ ഡുറോം സന്ദേശം നൽകി, ജോഷി കൈതവളപ്പിൽ, ദീപം വത്സൻ, തങ്കമ്മ ലൂയീസ് തുടങ്ങിയവർ സംസാരിച്ചു. പൊതു പ്രവർത്തനത്തിൽ ഇരുപത്തഞ്ചുവർഷം പൂർത്തിയാക്കിയ തോമസ് കൊറശേരിയെ സാമൂഹ്യരത്ന പുരസ്കാരം നൽകി ആദരിച്ചു.