തിരുമാറാടി: കാണാതായ ഒലിയപ്പുറം വെട്ടിക്കാട്ടു മനോജ് ഭവനിൽ മോഹനൻ നായരുടെ (73) മൃതദേഹം എം.എൽ.എ പടിക്ക് സമീപം പുല്ലായിചിറയിൽ കണ്ടെത്തി. സമീപത്തെ പാടശേഖരത്തിൽ എത്തിയ കർഷകരാണ് മൃതദേഹം കണ്ടത്. ഈ മാസം 11മുതൽ മോഹനനെ കാണാനില്ലെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഭാര്യ: ശോഭന. മക്കൾ: മായ, പരേതനായ മനോജ്. മരുമക്കൾ: സുരേഷ്, മായ.