കൊച്ചി: ഗുരുദേവ സത്‌സംഗം പാലാരിവട്ടം ശ്രീരാജരാജേശ്വരി ദേവീക്ഷേത്ര ഓഡിറ്റോറിയത്തിൽ നടത്തുന്ന ശ്രീനാരായണ ധർമ്മ പഠനശിബിരം ഇന്ന് സമാപിക്കും. രാവിലെ 10ന് ബിജു പുളിക്കലേടത്ത്, 11.30ന് റെയിൽ വികാസ് നിഗം ഡയറക്ടർ ഡോ.എം.വി. നടേശൻ, 2ന് എം.വി. പ്രതാപൻ ചേന്ദമംഗലം എന്നിവർ പ്രഭാഷണം നടത്തും.
3.30ന് സമാപന സമ്മേളനം റിട്ട. ജില്ലാ ജഡ്ജി എൻ. ലീലാമണി ഉദ്ഘാടനം ചെയ്യും. കണയന്നൂർ യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ്, പാലാരിവട്ടം ഹരിഹരസുതക്ഷേത്രം പ്രസിഡന്റ് ടി.പി. രവീന്ദ്രൻ, രാജരാജേശ്വരി ക്ഷേത്രം പ്രസിഡന്റ് കെ.ഡി. ഗിരിജൻ മേനോൻ, ശ്രീനാരായണ ക്ലബ് പ്രസിഡന്റ് വി.കെ. പ്രകാശ് എന്നിവർ സംസാരിക്കും.
പഠനശിബിരം കൺവീനർ പി.കെ. രഞ്ജിത്ത് സ്വാഗതവും ഗുരുദേവസത്സംഗം വൈസ് പ്രസിഡന്റ് ഇ.ടി. ഗോപാലകൃഷ്ണൻ നന്ദിയും പറയും. ഗുരുദേവകൃതികളുടെ ആലാപനം, പ്രഭാഷണം, ക്വിസ്സ് മത്സരങ്ങളിൽ പങ്കെടുത്തവർക്കും വിജയികൾക്കുമുള്ള സമ്മാനങ്ങൾ സമാപന സമ്മേളനത്തിൽ സമ്മാനിക്കും.
ഇന്നലെ ജസ്റ്റിസ് എസ്. സിരിജഗൻ അനുഗ്രഹപ്രഭാഷണം നടത്തി. സ്വാമിനി മാ നിത്യ ചിത്മയി, ഡോ. എം.എം. ബഷീർ, ചെങ്ങന്നൂർ ശ്രീനാരായണ വിശ്വധർമ്മമഠത്തിലെ സ്വാമി ശിവബോധാനന്ദ, പി.എൻ. മുരളീധരൻ തൃപ്പൂണിത്തുറ എന്നിവർ പ്രഭാഷണം നടത്തി.