തൃപ്പൂണിത്തുറ: ടൗൺ എംപ്ലോയ്മെന്റ് കരിയർ ഡവലപ്മെന്റ് സെന്ററും ഉദയംപേരൂർ ദയ ചാരിറ്റബിൾ സൊസൈറ്റിയും ചേർന്ന് സംഘടിപ്പിക്കുന്ന മെഗാ ജോബ് ഫെയർ 28ന് ഉദയംപേരൂർ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ രാവിലെ 9.30 മുൽ 3 വരെ നടക്കും. അമ്പതോളം സ്ഥാപനങ്ങളിലെ 500ൽ പരം തസ്തികകളിലേക്ക് അവസരമൊരുക്കുന്ന തൊഴിൽമേള കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി മുഖ്യപ്രഭാഷണം നടത്തും.