മരട്: നഗരസഭയിലെ ജനകീയാസൂത്രണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് റിസോഴ്സ് പേഴ്സനെ നിയമിക്കുന്നതിന് 31ന് രാവിലെ 11ന് നഗരസഭ കാര്യാലയത്തിൽവച്ച് മുഖാമുഖം നടത്തും. ജനകീയാസൂത്രണ പദ്ധതി പ്രവർത്തനങ്ങളിൽ അവഗാഹമുള്ള വ്യക്തികൾ ബയോഡേറ്റയോടൊപ്പം പരിചയ സമ്പത്ത്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുമായി അന്ന് ഹാജരാകണം.