മരട്: നഗരസഭയിലെ വാർഷിക പദ്ധതികളുടെ ഭാഗമായി എൻജിനിയറിംഗ് വിഭാഗത്തിലെ ഡേറ്റാഎൻട്രി പ്രവർത്തനങ്ങൾ ചെയ്യുന്നതിന് ഡേറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നതിന് 30ന് രാവിലെ 11ന് നഗരസഭ കാര്യാലയത്തിൽവച്ച് മുഖാമുഖം നടത്തുന്നു. ഡേറ്റാ എൻട്രി പ്രവർത്തനങ്ങളിൽ ചുരുങ്ങിയത് രണ്ടുവർഷത്തെ പ്രവൃത്തിപരിചയമുള്ള വ്യക്തികൾ ബയോഡേറ്റയോടൊപ്പം പരിചയ സമ്പത്ത്, വിദ്യഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുമായി അന്ന് ഹാജരാകണം.