mrd

മരട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ആൾ അറസ്റ്റിൽ. നെട്ടൂർ സ്വദേശി ചിറ്റേഴത്തു വീട്ടിൽ വിനോദിന്റെ മകൻ ആദിത്യനാണ് (20) പനങ്ങാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ അറസ്റ്റിലായത്. കൊലപാതക ശ്രമം, പോക്സോ കേസ്, പിടിച്ചുപറി, മോഷണം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. പനങ്ങാട് പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്. സൗത്ത് റെയിൽവേ ട്രാക്കിന് സമീപം വച്ചാണ് പിടികൂടിയത്. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെ പിടിച്ചുപറി കേസിൽ ജ്യാമത്തിലാണ്. എ.സി.പി. രാജ്‌കുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.