കൊച്ചി: പാർലമെന്റിൽ അംബേദ്കറിനെതിരെ പരാമർശം നടത്തിയ കേന്ദ്രമന്ത്രി അമിത് ഷാ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി.
ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. കാക്കനാട് കോൺഗ്രസ് ഭവനിൽ നിന്നാരംരംഭിച്ച മാർച്ച് കളക്ടറേറ്റ് കവാടത്തിൽ പൊലീസ് തടഞ്ഞു. ബെന്നി ബഹനാൻ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, എം.എൽ.എമാരായ അൻവർ സാദത്ത്, ടി.ജെ. വിനോദ്, എൽദോസ് കുന്നപ്പിള്ളി, നേതാക്കളായ അബ്ദുൽ മുത്തലിബ്, എസ്. അശോകൻ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർക്കുള്ള നിവേദനം എ.ഡി.എമ്മിന് കൈമാറി.
ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷത വഹിച്ചു.