പറവൂർ: പെരുവാരം മഹാദേവക്ഷേത്രത്തിൽ മണ്ഡലമാസം സമാപനത്തോടനുബന്ധിച്ച് നാളെ വൈകിട്ട് ലക്ഷദീപവും ശിവവിളക്കും നടക്കും. ക്ഷേത്രം തന്ത്രി ചിത്രഭാനു നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിക്കും. മണ്ഡല സമാപന സമ്മേളനം ഭാഗവതോത്തംസം അഡ്വ. ടി.ആർ. രാമനാഥൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് അന്നദാനം. ഇന്ന് ഓംകാരം ഫ്യൂഷൻസിന്റെ ഉപകരണസംഗീതം നടക്കും.