x
സപ്തദിന ക്യാമ്പിൽ പങ്കെടുക്കുന്ന ആർ.എൽ.വി എൻ.എസ്.എസ് (86) യൂണിറ്റ് അംഗങ്ങൾ

തൃപ്പൂണിത്തുറ: ഗവ. ആർ.എൽ.വി കോളേജ് എൻ.എസ്.എസ് യൂണിറ്റ് സപ്തദിന ക്യാമ്പ് നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് ഉദ്ഘാടനം ചെയ്തു. തുണിസഞ്ചി നിർമ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം എം.ജി യൂണിവേഴ്സിറ്റി എൻ.എസ്.എസ് കോ-ഓർഡിനേറ്റർ ഡോ. ശിവദാസൻ നിർവഹിച്ചു. ആർ.എൽ.വി എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ധർമ്മതീർത്ഥൻ അദ്ധ്യക്ഷനായി. മുൻ പ്രോഗ്രാം ഓഫീസർ മനു മോഹൻ, വാളണ്ടിയർ സെക്രട്ടറിമാരായ പി.കെ. ശ്രീലക്ഷ്മി, അതുൽ മനോജ് എന്നിവർ സംസാരിച്ചു. വിവിധ സെമിനാറുകൾ, സ്നേഹാരാമം, ഫ്രൂട്ട്സ് ഗാർഡൻ, പച്ചക്കറിത്തോട്ടം എന്നിവ യൂണിറ്റിന്റെ അനുബന്ധ പദ്ധതികളാണ്.