milk
ഓൾ മിൽക്ക് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ഒഫ് കൈരളി ഡയറി റോജി എം. ജോൺ എം.എൽ.എ, ഫാ. തോമസ് മങ്ങാട്ടിന് നൽകി പ്രകാശിപ്പിക്കുന്നു

നെടുമ്പാശേരി: ഓൾ മിൽക്ക് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ഒഫ് കൈരളി ഡയറി പ്രകാശനം റോജി എം. ജോൺ എം.എൽ.എ പി.ഡി.ഡി.പി മിൽക്ക് ഡയറി ചെയർമാൻ ഫാ. തോമസ് മങ്ങാട്ടിന് നൽകി നിർവഹിച്ചു. സംസ്ഥാന നേതൃത്വ യോഗം ജനറൽ സെക്രട്ടറി വി.എം. സുഭാഷ് ഏറ്റുമാനൂർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് വി.പി. മുഹമ്മദ് ഷമീം അദ്ധ്യക്ഷനായി. ഹംസപദാരി, ശങ്കർ സ്വാമി, ബെന്നി സേവ്യർ, സിറാജ് എറണാകുളം, സെബി പോൾ, കെ. രഞ്ജിത്ത് കുമാർ എന്നിവർ സംസാരിച്ചു.