കാലടി: അങ്കമാലി ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ എൻ.എസ്.എസ് യൂണിറ്റ് ക്യാമ്പ് സംസ്‌കൃതി എസ്.എൻ.ഡി.പി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. മലയാറ്റൂർ നീലിശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയ് അവോക്കാരൻ അദ്ധ്യക്ഷനായി. ഡിസ്റ്റ് പ്രിൻസിപ്പൽ ഡോ. ജോണി ചാക്കോ മംഗലത്ത്, ഹെഡ്മാസ്റ്റർ സന്തോഷ്, വാർഡ് മെമ്പർ മിനി സേവിയർ, ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ ഷിബു പറമ്പത്ത്, പി.ടി.എ പ്രസിഡന്റ് ഷെറിൻ ജോസ്, സ്കൂൾ മാനേജർ അഡ്വ. സിന്ധു സുരേഷ്, പ്രിൻസിപ്പൽ നിഷ പി. രാജൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അഞ്ജു വി. നായർ, സജിത്ത് പാറയിൽ തുടങ്ങിയവർ പ്രസംഗിച്ചു.