kammath

ആലുവ: ഐ.എൻ.ടി.യു.സി ആലുവ റീജിണൽ കമ്മിറ്റി കെ. കരുണാകരൻ അനുസ്മരണവും ലീഡർ പുരസ്കാര ദാനവും സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുതിർന്ന കോൺഗ്രസ് നേതാവ് എസ്.എൻ. കമ്മത്തിന് ആലുവ നഗരസഭ ചെയർമാൻ എം.ഒ. ജോൺ ഉപഹാരം സമർപ്പിച്ചു. റീജണൽ കമ്മിറ്റി പ്രസിഡന്റ് എം.ഐ. ദേവസികുട്ടി അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി മുഖ്യപ്രഭാഷണം നടത്തി. കലാരംഗത്ത് 40 വർഷങ്ങൾ പൂർത്തീകരിച്ച കലാഭവൻ റഹ്‌മാനെ കെ.പി.സി.സി ജനറൽ സെക്രട്ടറി അബ്ദുൽ മുത്തലിബ് ആദരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ആനന്ദ് ജോർജ്, ബാബു പുത്തനങ്ങാടി, പി.എൻ. ഉണ്ണിക്കൃഷ്ണൻ, പി.ബി. സുനീർ, ജീമോൻ കയ്യാല, ലത്തീഫ് പൂഴിത്തറ, പി.എ. മുജീബ്, റഷീദ് കാച്ചാംകുഴി, സ്ലീബാ സാമുവൽ, തോപ്പിൽ അബു, സൈജി ജോളി, പി.വി. എൽദോസ്, മുഹമ്മദ് സഹീർ, പോളി ഫ്രാൻസിസ്, ടി.എസ്. സാനു, എം.എം. ശിഹാബുദ്ദീൻ, റെനീസ് സുബൈർ, സി.കെ. മുംതാസ്, രഞ്ജു ദേവസി, ബാബു സുരേഷ് എന്നിവർ സംസാരിച്ചു.