തൃപ്പൂണിത്തുറ: സീഹോഴ്‌സ് ട്രസ്റ്റ്, റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ വെസ്റ്റ്, റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ടെക്നോപോളിസ് എന്നിവ സംയുക്തമായി കലൂർ കനിവ് ജില്ലാ ഓഫീസിൽ നടന്ന ചടങ്ങിൽ തൃക്കാക്കര കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റിന് ആംബുലൻസ് കൈമാറി. കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ജില്ലാ ചെയർമാൻ സി.എൻ. മോഹനൻ ജെറി തോമസിൽനിന്ന് താക്കോൽ സ്വീകരിച്ചു. എം.ബി. മുരളീധരൻ സുമൻ ശ്രീധരനിൽനിന്ന് രേഖകൾ സ്വീകരിച്ചു. കനിവ് തൃക്കാക്കര ഏരിയ കമ്മിറ്റി ചെയർമാൻ അഡ്വ. എ.ജി. ഉദയകുമാർ അദ്ധ്യക്ഷനായി.
സീഹോഴ്‌സ് ഗ്രൂപ്പ് റീജിയണൽ മാനേജർ പ്രകാശ് അയ്യർ, അഡ്വ. മോഹൻ ജേക്കബ്, പി. ഹരികൃഷ്ണൻ, എൻ. സുധീഷ്, എൻ.വി. മഹേഷ്, സി.പി. സാജൻ, എം.ടി. മഹേഷ് എന്നിവർ സംസാരിച്ചു.