 
തൃപ്പൂണിത്തുറ: കരുതലും കൈത്താങ്ങും അദാലത്തിന്റെ ഭാഗമായി നിർദ്ധന കുടുംബത്തിന് വൈദ്യുതികണക്ഷൻ നൽകി കെ.എസ്.ഇ.ബി ചോറ്റാനിക്കര സെക്ഷനും ജീവനക്കാരും. ഇരുമ്പനം ലക്ഷംവീട് ഒഴക്കനാട്ടുപറമ്പിൽ അർബുദ ബാധിതനായി ചികിത്സയിൽ കഴിയുന്ന പി.എം. ഉണ്ണിക്കും കുടുംബത്തിനുമാണ് കണക്ഷൻ ലഭിച്ചത്.
വൈദ്യുതകണക്ഷന് ആവശ്യമായ തുക കെ.എസ്.ഇ.ബി ചോറ്റാനിക്കര സെക്ഷൻ അസി. എക്സി. എൻജിനിയറുടെ നേതൃത്വത്തിൽ ജീവനക്കാർക്കിടയിൽനിന്ന് സമാഹരിച്ച് അടച്ചു. സി.പി.എം പ്രവർത്തകരുടെ നേതൃത്വത്തിലാണ് വയറിംഗ് പ്രവർത്തനം പൂർത്തീകരിച്ചത്. ഉണ്ണിയുടെ വീട്ടിൽ അസി. എക്സി. എൻജിനിയർ റെയ്മോൾ പവിത്രൻ വൈദ്യുതി കണക്ഷൻ നൽകി.
വാർഡ് കൗൺസിലർ കെ.ടി. അഖില്‍ദാസ്, അസി. എൻജിനിയർ പി.ടി. സിന്ധു, സബ് എൻജിനിയർമാരായ റിജിൻരാജ്, കെ.ആർ. ദിലീപ്, കെ.പി. ശാരി, കെ.ടി. തങ്കപ്പൻ, സി. ഉദയൻ എന്നിവർ പങ്കെടുത്തു. എൽ.ഇ.ഡി ബൾബുകളും ക്രിസ്മസ് കേക്കും കെ.എസ്.ഇ.ബി കുടുംബത്തിന് സമ്മാനിച്ചു.