പെരുമ്പാവൂർ: കാവുംപുറം ശ്രീധർമ്മശാസ്താ ധർമ്മദൈവ ക്ഷേത്രത്തിൽ മണ്ഡല ചിറപ്പ് മഹോത്സവം തുടങ്ങി. ബുധനാഴ്ച രാവിലെ 6.30ന് ഗണപതി ഹോമം. വൈകിട്ട് 6.30ന് താലപ്പൊലി, കാവടിയാട്ടം. വ്യാഴാഴ്ച രാവിലെ 6.30ന് നാരായണീയ പാരായണം, വൈകിട്ട് 5.30ന് പഞ്ചാരമേളം. രാത്രി 8.30ന് നാടൻപാട്ട് എന്നിവയാണ് പ്രധാന പരിപാടികൾ