 
തൃപ്പൂണിത്തുറ: ഗവ. ബോയ്സ് എച്ച്.എസ്.എസ് എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന സഹവാസക്യാമ്പ് 'സജ്ജം 24' കെ. ബാബു എം.എൽ.എ മാങ്കായിൽ ജി.വി.എച്ച്.എസ്.എസിൽ ഉദ്ഘാടനം ചെയ്തു. മരട് നഗരസഭ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ അദ്ധ്യക്ഷനായി. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിനോയ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർമാരായ ചന്ദ്രകലാധരൻ, ബെൻഷാദ്, പ്രിൻസിപ്പൽമാരായ കെ.എൽ. രമേഷ്ബാബു, ബിജിആനിസാം, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ വി.എസ്. മഹേഷ് എന്നിവർ സംസാരിച്ചു.